തിങ്കളാഴ്ച, ഒക്ടോബർ 31
നൂര് 120, സമോയി 60 വിവാഹിതരായി!
ലേബലുകള്:
news
വ്യാഴാഴ്ച, ഒക്ടോബർ 27
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഡ്രൈവ് ചെയ്യുന്നവര്ക്കറിയാം അതിന്റെ വിഷമം. തകര്ന്ന റോഡിലൂടെ ഓടിച്ച് പോകുമ്പോള് കാറിന് രണ്ട് ചിറകുകള് ഉണ്ടായിരുന്നെങ്കില് എന്ന് വെറുതെയെങ്കിലും ചിന്തിച്ചു പോകും. എന്നാല്, അലെക്സാണ്ടര് അവ്രാമെങ്കോ എന്ന വിദ്യര്ത്ഥി ഒന്ന് ആഞ്ഞുപിടിച്ചാല് റോഡില്ലാത്ത സ്ഥലത്ത് കൂടി പോകാന് കാറിന് ചിറക് മുളയ്ക്കും!
അലെക്സാണ്ടര് അവ്രാമെങ്കോ ആരെന്ന് പറഞ്ഞാല് ഇപ്പറഞ്ഞതിന് കൂടുതല് വ്യക്തത ലഭിക്കും. ആകാശത്തു കൂടിയും സുഖമായി ഡ്രൈവ് ചെയ്യാന് കഴിയുന്ന 'ഇക്കോ ഗ്രെയ്ഗ്' എന്ന ഇലക്ട്രിക്ക് കാര് കണ്ടുപിടിച്ച ആളാണ് ഇദ്ദേഹം. 'ഇക്കോ ഗ്രെയ്ഗ്' ഇലക്ട്രിക്ക് പറക്കും കാറുകള്ക്കുളള പേറ്റന്റും ഉക്രൈനിലെ 'സ്മാള് അക്കാഡമി ഓഫ് സയന്സസ്' വിദ്യാര്ത്ഥിയായ അവ്രാമെങ്കോ സ്വന്തമാക്കി. ഉടന് തന്നെ പറക്കുംകാറിന്റെ വ്യാവസായിക ഉത്പാദനം ആരംഭിക്കാനാവുമെന്നാണ് അവ്രാമെങ്കോ കണക്കുകൂട്ടുന്നത്.
ഇക്കോ ഗ്രെയ്ഗില് കയറിയാല് ആകാശത്തുകൂടി ഒരു മണിക്കൂര് നേരം യാത്രചെയ്യാന് കഴിയുമെന്നാണ് നിര്മ്മാതാവ് അവകാശപ്പെടുന്നത്. എന്തായാലും റോഡില്ലാത്ത സ്ഥലത്ത് തന്റെ കാര് സൂപ്പര് ഹിറ്റാവുമെന്നാണ് അവ്രാമെങ്കോ പറയുന്നത്.
ഒരു ഇലക്ട്രിക് കാര് അതേസമയം ഒരു ഹെലികോപ്ടറും - തന്റെ കണ്ടുപിടുത്തത്തെ കുറിച്ച് അവ്രാമെങ്കോ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. തന്റെ കാര് - ഹെലികോപ്ടര് നിയന്ത്രിക്കാന് വളരെ എളുപ്പമാണെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

ചൊവ്വാഴ്ച, ഒക്ടോബർ 25
ടാജ്മഹല് തിന്നാന് കൊളളാം!
'പര്പ്പടക കൊട്ടാരം' എന്ന പേരില് പ്രസിദ്ധി നേടിയ ഈ ടാജ് ആഹാരയോഗ്യമായ ഏറ്റവും വലിയ ടാജ് മാതൃക എന്ന ബഹുമതിയും സ്വന്തമാക്കി. 3റ്റ10റ്റ5അടിയുളള മാതൃക നിര്മ്മിക്കുന്നതിന് സ്റ്റൈറ്റിന് അഞ്ച് ദിവസവും ഏഴ് മണിക്കൂറും 30 മിനിറ്റും വേണ്ടിവന്നു. ഇതിനായി രണ്ട് പൗണ്ടോളം പുലാവ് അരിക്ക് പുറമെ 18 പാക്കറ്റ് പര്പ്പടകം, 10 ജാര് മാങ്ങ ചട്നി, 30 പച്ചമുളക് തുടങ്ങിയവയും ഉപയോഗിച്ചു.
അഹമ്മദാബാദ് സ്വദേശിയായ ഷെയ്ക്ക് സലിംഭായി എന്നയാളും ടാജിന്റെ വ്യത്യസ്തമായ മാതൃക നിര്മ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ്. 75, 000 തീപ്പെട്ടിക്കൊളളികള് ഉപയോഗിച്ചാണ് സലിംഭായി ടാജ് നിര്മ്മിച്ചത്. ഇതിനായി ഒരു വര്ഷവും 19 ദിവസവുമാണ് ചെലവഴിച്ചത്.
ലേബലുകള്:
news
വെള്ളിയാഴ്ച, ഒക്ടോബർ 21
ലേബലുകള്:
news
ബുധനാഴ്ച, ഒക്ടോബർ 19
നരഭോജികള് തിന്നു?
സ്റ്റീഫന് റാമിന് എന്ന ജര്മ്മന് വിനോദസഞ്ചാരി എവിടെയാണ്? സ്റ്റീഫനെ നരഭോജികള് ആഹാരമാക്കി എന്നാണ് റിപ്പോര്ട്ടുകള്.
കഴിഞ്ഞമാസം ഫ്രഞ്ച് പോളിനേഷ്യന് ദ്വീപായ നുക്കു ഹിവയില് വച്ചാണ് സ്റ്റീഫനെ കാണാതായത്. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവില് ഹാംബര്ഗ് സ്വദേശിയായ വിനോദസഞ്ചാരിയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും ഒരു അഗ്നികുണ്ഡം ജ്വലിച്ചിരുന്ന സ്ഥലത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
സ്റ്റീഫന് തന്റെ കാമുകി ഹീക്ക് ദോര്ഷുമൊത്ത് 2008 മുതല് ലോക പര്യടനത്തിലായിരുന്നു. നുക്കു ഹിവയില് പരമ്പതാഗത ആട് വേട്ട ആസ്വദിക്കുന്നതിന് ഗൈഡായ ഹെന്റി ഹെയ്തി എന്നയാളുമൊത്താണ് അവസാനം പുറത്ത് പോയത്. വേട്ടയ്ക്ക് പോയ ശേഷം സ്റ്റീഫന്റെ താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഹെന്റി അദ്ദേഹത്തിന് അപകടം പിണഞ്ഞു എന്ന് ഹീക്ക് ദോര്ഷിനോട് പറയുകയും അവരെ കീഴ്പ്പെടുത്താന് ശ്രമിക്കുകയും ചെയ്തു. ഇതിനുശേഷം അപ്രത്യക്ഷനായ ഗൈഡിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
സ്റ്റീഫന് റാമിന്റേത് എന്ന് കരുതുന്ന ശരീരഭാഗങ്ങള് ശാസ്ത്രീയ പരിശോധകള്ക്ക് വിധേയമാക്കുകയാണ്. എന്നാല്, നരഭോജികളുടെ കഥ അത്രയ്ക്ക് വിശ്വസിക്കാനാവില്ല എന്നാണ് പോലീസ് അധികൃതരുടെ പക്ഷം.
ലേബലുകള്:
news
വെള്ളിയാഴ്ച, ഒക്ടോബർ 14
വൃദ്ധയായ യുവതി

ചെറുപ്പത്തിലേ വാര്ദ്ധക്യം ബാധിക്കുമോ? അതും വളരെ ചുരുങ്ങിയ
ദിവസങ്ങള്കൊണ്ട്? അങ്ങനെ സംഭവിക്കുമെന്നാണ് വിയറ്റ്നാംകാരിയായ
ന്യൂയന് തിഫുങിന്റെ അനുഭവം പറഞ്ഞുതരുന്നത്. 26 കാരിയായ ന്യൂയന് മൂന്ന്
വര്ഷം മുമ്പ് ദിവസങ്ങള്കൊണ്ടാണ് 50 വയസ്സുളള വൃദ്ധയായത്!
വിയറ്റ്നാമിലെ മേകോങ്ങ് പ്രവിശ്യക്കാരിയായ ന്യൂയന് 2008 ല് ആണ് അത്ഭുതകരമായ വയസ്സാകല് പ്രതിഭാസത്തിന് വിധേയയായത്. അന്ന് 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ന്യൂയന് ഏതാനും ദിവസങ്ങള് കൊണ്ടാണ് ഒരു വൃദ്ധയുടെ മട്ടിലായത്. കുഴിയിലാണ്ട കണ്ണുകളും ചുക്കിച്ചുളിഞ്ഞ തൊലിയുമായി ന്യൂയന് ഇപ്പോള് ഒരു പടുവൃദ്ധയുടെ മട്ടിലാണ് ജീവിക്കുന്നത്.
എന്താണ് ന്യൂയന്റെ അകാല വാര്ദ്ധക്യത്തിനു പിന്നിലെന്ന് ഡോക്ടര്മാര്ക്കും കൃത്യമായി പറയാന് സാധിച്ചിട്ടില്ല. എന്നാല്, തനിക്ക് സീ ഫുഡിന്റെ അലര്ജിയാണെന്നാണ് ന്യൂയന് വിശ്വസിക്കുന്നത്. എന്തായാലും ന്യൂയന്റെ ശാരീരികാവസ്ഥയെ കുറിച്ച് പഠനങ്ങള് തുടരുകയാണ്.

വ്യാഴാഴ്ച, ഒക്ടോബർ 13
ശ്വാസത്തില് നിന്ന് വൈദ്യുതി!
ചോക്ലേറ്റ് കഴിക്കൂ പക്ഷാഘാതം അകറ്റൂ

തലച്ചോറിലെ രക്തസ്രാവംമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതുമൂലവും സംഭവിക്കുന്ന പക്ഷാഘാത സാധ്യത കുറയ്ക്കാന് ചോക്ലേറ്റ് സഹായിക്കുന്നതായി പഠനത്തിനു നേതൃത്വം നല്കിയ സൂസന്ന ലാര്സണ് പറഞ്ഞു. പക്ഷാഘാത സാധ്യത കുറയ്ക്കാന് ആഴ്ചയില് ഭക്ഷണത്തില് 66.5 ഗ്രാം ചോക്ലേറ്റ് ഉള്പ്പെടുത്താനാണ് ഇവരുടെ നിര്ദേശം. അമേരിക്കന് കോളജ് ഓഫ് കാര്ഡിയോളജി ജേര്ണലില് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച, ഒക്ടോബർ 12
പരാതിയുണ്ടെങ്കില് ലാലിനെതിരെ അന്വേഷണം: ആന്റണി

ലേബലുകള്:
news
ചൊവ്വാഴ്ച, ഒക്ടോബർ 11
ലാലിനെതിരെ റിട്ട.ബ്രിഗേഡിയര്
മോഹന്ലാലിന്റെ ലഫ്റ്റനന്റ് കേണല് പദവിയെ ചൊല്ലി വീണ്ടും
വിവാദമുയരുന്നു. ലാല് സൈനിക ചിഹ്നങ്ങള് ദുരുപയോഗം ചെയ്തു എന്ന്
ചൂണ്ടിക്കാട്ടി ഒരു റിട്ട. ബ്രിഗേഡിയറാണ് രംഗത്തെത്തിയിരിക്കുന്നത്. ടെറിട്ടോറിയല്
ആര്മിയിലേക്ക് യുവാക്കളെ ആകര്ഷിക്കുന്നതിനാണ് ലാലിന് ലഫ്റ്റനന്റ്
കേണല് പദവി നല്കിയത്. എന്നാല്, തന്റെ പദവിക്ക് ചേരാത്ത രീതിയില്
സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ലാല് സൈനിക വേഷം ദുരുപയോഗം
ചെയ്തു എന്ന് റിട്ട. ബ്രിഗേഡിയര് സി.പി ജോഷി പ്രതിരോധമന്ത്രാലയത്തിന്
പരാതി നല്കിയിരിക്കുകയാണ്
ലേബലുകള്:
news
തിങ്കളാഴ്ച, ഒക്ടോബർ 10
വിജയിച്ചാല് കുഞ്ഞ് സമ്മാനം
|
ലേബലുകള്:
news
ശനിയാഴ്ച, ഒക്ടോബർ 8
ഒടുവില് ആനയും കയറി... പോലീസ് സ്റ്റേഷനില്
മലപ്പുറം: പോലീസ് സ്റ്റേഷന് വളപ്പില് ആനയെക്കണ്ട് നാട്ടുകാര് ആദ്യമൊന്ന്
പരിഭ്രമിച്ചു... പിന്നെ കൗതുകമായി... ആനയ്ക്കെന്താ പോലീസ് സ്റ്റേഷനില്
കാര്യം...?
പോലീസ് സ്റ്റേഷന് പരിസരത്ത് ആളുകള് തടിച്ചുകൂടി. പിന്നെയാണ് കാര്യം പിടികിട്ടിയത്. ആനയെച്ചൊല്ലി പരാതിയുണ്ടെന്നകാര്യം. ആനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പോലീസില് ലഭിച്ച പരാതിയിലെ ആനയാണിതെന്ന കാര്യം.

സമാധാന നൊബേല് പെണ്കരുത്തിന്

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്ഷികത്തിലാണ് സ്ത്രീവിമോചന പ്രവര്ത്തനങ്ങള്ക്ക് ഊര്ജം പകര്ന്ന മൂന്ന് സ്ത്രീകള്ക്ക് പുരസ്കാരം നല്കി നൊബേല് സമിതി ചരിത്രം കുറിച്ചത്.
ലേബലുകള്:
news
വെള്ളിയാഴ്ച, ഒക്ടോബർ 7
പാക്കേജ് വന്നിട്ടും രക്ഷയില്ല; കലാഅധ്യാപകര് വംശനാശത്തിന്റെ വക്കില്

എന്നാല് ഇപ്പോള് ആകെയുള്ളത് 3000 ഓളം പേര് മാത്രം. 25 വര്ഷത്തിനിടെ വിരലിലെണ്ണാവുന്ന നിയമനങ്ങള് മാത്രമാണ് ഈ വിഭാഗത്തില് നടന്നത്. നിലവിലുള്ള കല, പ്രവൃത്തി പരിചയ അധ്യാപകര് വിരമിക്കുകയൊ, മരിക്കുകയൊ ചെയ്താല് ആ തസ്തികയും ഇല്ലാതാകുമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. പടിപടിയായി സ്കൂളുകളില് നിന്ന് സംഗീതം, ചിത്രകല, നൃത്തം, പ്രവൃത്തിപരിചയം എന്നിങ്ങനെയുള്ള അധ്യാപകര് പടിയിറങ്ങുകയാണ്.
ലേബലുകള്:
news
വ്യാഴാഴ്ച, ഒക്ടോബർ 6
തോമസ് ട്രാന്സ്ട്രോമറിന് സാഹിത്യ നൊബേല്

ലേബലുകള്:
news
ബുധനാഴ്ച, ഒക്ടോബർ 5
വിദ്യാരംഭദിന ആശംസകള്
അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെക്കുന്ന ഓരോ കുരുന്നുകള്ക്കും വിദ്യാരംഭദിന ആശംസകള്
യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.
ലേബലുകള്:
wishes
അപൂര്വമായ ഇന്ത്യന് നൂറു രൂപ
ലേബലുകള്:
news
Find out how many Indian National Leaders within this tree ?? and their names if you can....
ലേബലുകള്:
entertrainment
തിങ്കളാഴ്ച, ഒക്ടോബർ 3
ഹര്ത്താല് ദിവസം
മനുഷ്യത്വമില്ലാത്ത വിപ്ലവം! ഇവിടെയാണ് വിപ്ലവം ജയിക്കുന്നത്.... താനെ
നശിക്കുന്ന ഒരു ജന്മം! മനുഷ്യതം മരവിച്ചവന് .അതിന്റെ അവസാനത്തെ രൂപമാവട്ടെ
കാവിയും കാക്കിയുമണിഞ്ഞ ഈ വിരൂപി. (ഹര്ത്താല് ദിവസം ആശുപത്രിയില്
പോവുകയായിരുന്ന കുടുംഭാതെ തടഞ്ഞു നിര്ത്തി വാഹനത്തിന്റെ കാറ്റഴിച്ചു
വിടുന്ന.......!) ഇനിയൊരു ഹര്ത്താല് ദിവസം ഇങ്ങനെയൊരു അനുഭവം
ഉണ്ടാകാതിരിക്കട്ടെ
ലേബലുകള്:
news
സ്റ്റാര് സിംഗര് ഭാവി കോടതി തീരുമാനിക്കും
സ്റ്റാര് സിംഗര് ഭാവി കോടതി തീരുമാനിക്കും; ദാസേട്ടനും ജഡ്ജിമാരും ഏഷ്യാനെറ്റും പ്രതിപ്പട്ടികയില്.
ഐഡിയാ സ്റ്റാര് സിംഗര് അങ്ങനെ കോടതിയിലെത്തി. തിരുവനന്തപുരം അഡീഷണല് മുന്സിഫ് കോടതി, ഏഷ്യാനെറ്റ് ചാനലില് നടന്നു വരുന്ന സ്റ്റാര് സിംഗര് റിയാലി ഷോയ്ക്ക് എതിരേ നല്കിയ ഹര്ജി ഫയലില് സ്വീകരിച്ചു. ഏഷ്യാനെറ്റ് ചാനല്, ജഡ്ജിമാര്, ഡോ.കെ.ജെ യേശുദാസ് എന്നിവര് പ്രതിപ്പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്. അന്യായത്തോടൊപ്പം ഇപ്പോള് നടന്നു വരുന്ന സ്റ്റാര് സിംഗര് സീസണ് സിക്സ് നിര്ത്തി വയ്ക്കണമെന്ന അപേക്ഷിച്ച് ഇന്ജങ്ഷന് പെറ്റീഷനും ഫയല് ചെയ്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഗ്രാന്റ് ഫിനാലെയുടേയും നടന്നു വരുന്ന സ്റ്റാര് സിംഗര് പ്രോഗ്രാമിന്റെയുമെല്ലാം ഭാവി അനിശ്ചിതത്വത്തിലാകാന് സാധ്യതയുണ്ട്.
സിവില് പ്രൊസീജിയര് കോഡ് റൂള് 39 ഓര്ഡര് 1, 2 പ്രകാരം അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രന് നായര് മുഖേനെ തിരുവനന്തപുരം ആനയറ സ്വദേശി എന്.ആര്. ഹരിയും, തിരുമല സ്വദേശി എം. അരവിന്ദും ചേര്ന്ന് കഴിഞ്ഞ മാസം 29നാണ് അന്യായം സമര്പ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്സ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടര് മാധവന്, സ്റ്റാര് സിംഗര് സീസണ് ഫൈവ് പ്രൊഡ്യൂസര് സജു ഡേവിഡ്, ജഡ്ജിങ് പാനല് അംഗങ്ങളായ ശരത്, എം.ജി ശ്രീകുമാര്, കെ.എസ്. ചിത്ര അനുരാധാ ശ്രീറാം, ഗാനഗന്ധര്വന് ഡോ.കെ.ജെ യേശുദാസ് എന്നിവര് യഥാക്രമം ഒന്നു മുതല് എട്ടു വരെയുള്ള പ്രതികളാണ്.
ലേബലുകള്:
news
ശനിയാഴ്ച, ഒക്ടോബർ 1
ഗാന്ധി ജയന്തി ആശംസകള്
മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी, IAST: mohandās karamcand gāndhī) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു
എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം
വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ്
ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)