പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21

കടം കയറിയാല്‍ എങ്ങനെയെങ്കിലും അത്‌ വീട്ടുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്ലല്ലോ. കേംബ്രിഡ്‌ജില്‍ നിന്ന്‌ ബിരുദം നേടിയ എഡ്‌ മോയസേക്കും സുഹൃത്ത്‌ റോസ്‌ ഹാര്‍പര്‍ക്കും ഇതുതന്നെയാണ്‌ ലക്ഷ്യം, വിദ്യാഭ്യാസകാലത്ത്‌ രണ്ട്‌ പേരും കൂടി വരുത്തിവച്ച 50.000 പൗണ്ടിന്റെ കടം വീട്ടുക എന്ന ലക്ഷ്യം.

കടം വീട്ടാനായി ഇരുവരും ചേര്‍ന്ന്‌ കണ്ടുപിടിച്ച വഴിയാണ്‌ ഏറ്റവും രസകരം. മുഖം വാടകയ്‌ക്ക് കൊടുക്കുക, പരസ്യത്തിനായി! ഇവര്‍ തങ്ങളുടെ മുഖം പരസ്യ മതിലാക്കിയാണ്‌ കടം വീട്ടാനുളള പണം ഒപ്പിക്കുന്നത്‌. ദിവസക്കണക്കിനാണ്‌ കമ്പനികളുടെ ലോഗോ പതിക്കാനായി ഇവര്‍ മുഖം വിട്ടുകൊടുക്കുന്നത്‌. ലോഗോ പതിച്ച മുഖവുമായി ഇവര്‍ പോകുന്നിടമെല്ലാം കമ്പനിക്കാര്‍ക്ക്‌ പ്രചാരണം ലഭിക്കും. പോരാത്തതിന്‌, 'ബയ്‌ മൈ ഫേസ്‌ ഡോട്ട്‌ സിഒ ഡോട്ട്‌ യുകെ' എന്ന വെബ്‌ വിലാസത്തിലും ഇവര്‍ പ്രദര്‍ശിപ്പിക്കുന്ന ലോഗോ കാണാന്‍ സാധിക്കും. ഒക്‌ടോബര്‍ ഒന്നിനാണ്‌ ഇവര്‍ ആദ്യമായി ഈ ആശയം പ്രാവര്‍ത്തികമാക്കിയത്‌. ആദ്യ പത്ത്‌ ദിവസം കൊണ്ടുതന്നെ ഇവര്‍ 3.500 പൗണ്ട്‌ സമ്പാദിച്ചു കഴിഞ്ഞിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: