വെങ്ങാനൂർ മോഡൽ എച്ച് .എസ്. എസിന് വേണ്ടി തയ്യാറാക്കിയ നാടിന്റെ നാൾവഴിയിലൂടെ ഡോക്യുമെന്ററി തയ്യാറായി.വെങ്ങനൂരിന്റെ ചരിത്രവും ദേശ പ്പെരുമയും ചിത്രീകരിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് നിർമ്മിച്ചിരിക്കുന്നത് .വത്സല ടീച്ചറിന്റെ ആശയത്തിന് ഞാനും സജു സാറും ചേർന്ന് രചന നിർവ്വഹിക്കുകയും ഞാൻ സംവിധാനം ചെയ്യുകയും ചെയ്ത ഡോക്യുമെന്ററി ഒരു പഠന വിഭവ സി.ഡിയാണ് .ചരിത്രവും ആധുനികതയും കോർത്തിണക്കി തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയുടെ സി.ഡി പ്രകാശനവും പ്രദർശനവും വിപുലമായി സ്കൂളിൽ നടന്നു .