പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

തിങ്കളാഴ്‌ച, മാർച്ച് 9

നാടിന്റെ നാൾവഴിയിലൂടെ ഡോക്യുമെന്ററി തയ്യാറായി

വെങ്ങാനൂർ മോഡൽ എച്ച് .എസ്. എസിന് വേണ്ടി തയ്യാറാക്കിയ നാടിന്റെ നാൾവഴിയിലൂടെ ഡോക്യുമെന്ററി തയ്യാറായി.വെങ്ങനൂരിന്റെ ചരിത്രവും ദേശ പ്പെരുമയും ചിത്രീകരിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് നിർമ്മിച്ചിരിക്കുന്നത്‌ .വത്സല ടീച്ചറിന്റെ   ആശയത്തിന് ഞാനും സജു സാറും ചേർന്ന് രചന നിർവ്വഹിക്കുകയും ഞാൻ സംവിധാനം ചെയ്യുകയും ചെയ്ത ഡോക്യുമെന്ററി ഒരു പഠന വിഭവ സി.ഡിയാണ് .ചരിത്രവും ആധുനികതയും കോർത്തിണക്കി തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയുടെ സി.ഡി പ്രകാശനവും പ്രദർശനവും വിപുലമായി സ്കൂളിൽ നടന്നു .


ശനിയാഴ്‌ച, ഡിസംബർ 27

ക്ഷണിക്കാതെ വന്നൊരാൾ ബോധവൽക്കരണ ഷോർട്ട് ഫിലിം .........

  ആനാവൂർ ഗവ: എച്ച് .എസ് എസിന് വേണ്ടി ഞാനും സജു സാറും ചേർന്ന് തയ്യാറാക്കിയ ക്ഷണിക്കാതെ  വന്നൊരാൾ പ്രമേഹ  ബോധവൽക്കരണ ഷോർട്ട് ഫിലിം പൂർത്തിയായി.താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ് .ദയവായി എല്ലാപേരും കണ്ടു പ്രോത്സാഹിപ്പിക്കണം .

                                  https://www.youtube.com/watch?v=dtoZ0-E1UJM

തിങ്കളാഴ്‌ച, ജൂൺ 30

ലഹരിക്കെതിരെ നാടകം ....

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നാടകം സ്ക്കൂളിൽ അവതരിപ്പ്കിച്ചു.വരും ദിവസങ്ങളിൽ നാടകം പ്രധാന ജങ്ങ്ഷനുകളിലും സമീപ സ്ക്കൂളുകളിലും അവതരിപ്പിക്കും

വ്യാഴാഴ്‌ച, ജൂൺ 27

സിഡി പ്രകശനവും അനുമോദനവും

കോട്ടുകാൽ ഗവ.എൽ.പി.എസ്‌ നിർമ്മിച്ച്‌ സജു സാർ തിരക്കദ എഴുതി ഞാൻ സംവിധാനം ചെയ്ത വിടപറയും നേരം എന്ന ഷോർട്ട്‌ ഫിലിമിന്റെ സിഡി പ്രകാശനം ബഹു.എം.എൽ.എ.ജെമീലാ പ്രകാശം നിർവ്വഹിച്ചു.തുടർന്നു എന്നേയും സജു സാരിനെയും അനുമോദിച്ചു.

വെള്ളിയാഴ്‌ച, ഏപ്രിൽ 12

വിടപറയും നേരം പൂർത്തിയായി

ഗവ : എൽ .പി .എസ് കോട്ടുകാൽ നിർമ്മിച്ച്‌ മൂന്നാം ക്ലാസ്സിലെ പുസ്തകത്തിലെ കഥയ്ക്ക് ഞാനും സജു സാറും തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്ത വിടപറയും നേരം പൂർത്തിയായി. വെറും മൂന്നു മിനിട്ട് മാത്രം കൊണ്ട് വായിച്ചു തീർക്കാവുന്ന കഥ ഒരു സിനിമയുടെ എല്ലാ ദ്രിശ്യ ഭംഗിയോടും കൂടിയാണ് പതിമൂന്നു മിനിട്ടുകൊണ്ട് നിർമ്മിച്ചിരിക്കുന്നത്
വെള്ളിയാഴ്‌ച, ഫെബ്രുവരി 1

പി .റ്റി .എ അനുമോദിച്ചു

ഞാന്‍ സംവിധാനം ചെയ്ത കനിവിന്റെ പാലാഴിക്ക്  ഇന്‍റര്‍ നാഷണല്‍ ഗ്രീന്‍ ഫിലിം അവാര്‍ഡ്‌  ലഭിച്ചതിനു സ്കൂള്‍ പി.റ്റി .എ യുടെ വക സമ്മാനം സ്കൂള്‍ വാര്‍ഷികത്തില്‍ വച്ച് ബഹു. കോവളം എം .എല്‍.എ ശ്രീമതി .ജമീല പ്രകാശം നല്‍കുന്നു