പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ഞായറാഴ്‌ച, സെപ്റ്റംബർ 16

ഗ്രീന്‍ ഫിലിം അവാര്‍ഡ്‌ വിതരണം ചെയ്തു


ഗ്രീന്‍  ഫിലിം അവാര്‍ഡ്‌ വിതരണം  പ്രൊഫസര്‍ .ഡി വിനയചന്ദ്രനും
പ്രൊഫസര്‍ മധുസൂദനന്‍  നായരും ചേര്‍ന്ന് നല്‍കുന്നു . 





ശനിയാഴ്‌ച, ജൂൺ 23

ഗ്രീന്‍ ഫിലിം അവാര്‍ഡ് കനിവിന്റെ പാലഴിക്ക്

 
                                        
                                                                    പഠന പ്രവര്‍ത്തനമായി ക്ലാസ്സ്‌ മുറികളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഞാനും സജു സാറും  ചേര്‍ന്ന് തയ്യാറാക്കിയ  ഡോക്യുമെന്ററി  കനിവിന്റെ പാലഴിക്ക് ഗ്രീന്‍ ഫിലിം അവാര്‍ഡ് .എന്റെ അധ്യാപന ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം.

വ്യാഴാഴ്‌ച, മേയ് 17

മുത്തു എന്ന കഥാപാത്രമായി ഞാന്‍ വിൻഡോസ് എന്ന സിനിമയില്‍

 സുനില്‍ പണിക്കര്‍  സംവിധാനം ചെയ്യുന്ന വിൻഡോസ് എന്ന സിനിമ തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്യപ്പെടുക. പൃഥ്വി വിഘ്നേഷ് ഫിലിംസിന്റെ ബാനറിൽ നിലാ കമ്മ്യൂണിക്കേഷൻസും, പൃഥ്വി വിഘ്നേഷ് ഫിലിംസും ചേർന്ന് നിർമ്മിക്കപ്പെടുന്ന ഈ സിനിമയുടെ പ്രൊഡ്യൂസേഴ്സ് രാധാകൃഷ്ണൻ കാലടി, ഗോപൻ കമലേശ്വരം, എം. സുകുമാരൻ നായർ, ദീപു ശശിധരൻ എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം ബി. ഹെഡ് വിഗും, ക്യാമറ സന്തോഷ് മേലത്തുമേലെയും നിർവ്വഹിക്കുന്നു. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കപ്പെടുന്ന വിൻഡോസിൽ വിനീത്, മുക്ത, ദേവൻ, വിജയകുമാർ, അംബിക, രേഖ, ദളപതി ദിനേഷ്, ഇന്ദ്രൻസ്, സൌപർണ്ണിക തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. അനിൽ ഭാസ്കർ സംഗീതവും, യുഗ ഭാരതി, പളനി ഭാരതി എന്നിവർ ഗാനരചനയും. വസ്ത്രാലങ്കാരം പഴനിയും, മേക്കപ്പ് ബാലുവും, കൊറിയോഗ്രാഫി കൂൾ ജയന്തും നിർവ്വഹിക്കുന്നു. കാർത്തിക്, കെ.എസ്. ചിത്ര, ബെന്നി ദയാൽ, ഷാൻ, അനു എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. സ്റ്റിൽസ് അനു പള്ളിച്ചലും, പബ്ലിസിറ്റി ഡിസൈൻ അജയ് ഗോവർദ്ധനും, രാജേഷ് വിശ്വവും നിർവ്വഹിക്കുന്ന വിൻഡോസിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ എസ്. എൽ. പ്രദീപാണ്. ജൂൺ ആദ്യ വാരത്തിൽ ചെന്നൈയിൽ ആരംഭിക്കുന്ന ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും.മുത്തു  എന്ന  കഥാപാത്രമാണ്  ഞാന്‍  ഈ  സിനിമയില്‍ അവതരിപ്പിക്കുന്നത്‌ .

തിങ്കളാഴ്‌ച, ഏപ്രിൽ 9

പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ പൂര്‍ത്തിയായി .

    സ്നേഹം എന്ന വികാരത്തെ ആനുകാലിക സാമൂഹിക ചുറ്റുപാടുകളുമായ് കോര്‍ത്തിണക്കി കഥ പറയുന്ന  പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ പൂര്‍ത്തിയായി .

ചൊവ്വാഴ്ച, മാർച്ച് 13

പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഞാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പൊന്നുഞ്ഞാലും പൂത്തുമ്പിയും  എന്ന കുട്ടികളുടെ സിനിമയുടെ  ചിത്രീകരണം ആരംഭിച്ചു.

                                                       
           കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ബഹു: ലീന്‍ സേവിയര്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കെ.പി .എസ്. ടി. യു അധ്യാപക സംഘടനയുടെ സ്റ്റേറ്റ് മീഡിയ കനവീനര്‍ ശ്രീ കെ. ആര്‍ ജയകുമാര്‍,പ്രശസ്ത മജീഷ്യന്‍ ശ്രീ സുജേഷ് മിത്ര,ബാലരാമപുരം ബി .ആര്‍ .സി ട്രെയിനെര്‍മാരായ ശ്രീ .മന്‍സൂര്‍ , ശ്രീ .ഗ്ലെന്‍ പ്രകാശ്, ശ്രീമതി .ബിന്ദു. അധ്യാപകരായ ശ്രീ .ബിജു .കെ,ശ്രീ. ഗോപാലകൃഷ്ണപിള്ള, ശ്രീമതി.സുമ , പ്രശസ്ത നാടക സംവിധായകന്‍ ശ്രീ. തൃശൂര്‍ കണ്ണന്‍, എന്നിവര്‍ ചിത്രീകരണ വേളയില്‍ എത്തി ആശംസകള്‍ നേര്‍ന്നു.
                     സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച ക്യാമറമാനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുള്ള ശ്രീ. കല്ലിയൂര്‍ ജയചന്ദ്രനാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. വിന്‍സ്റ്റെന്‍ ജെനിഫര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു . ശ്രീ.കോട്ടുകാല്‍ സുനിലിന്‍റെ  വരികള്‍ക്ക്  ശബ്ദം നല്‍കിയിരിക്കുന്നത്  രശ്മിയും ,ജിജിന്‍ .എ.വില്ല്യംസും ചേര്‍ന്നാണ് . ഈ സിനിമയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത് ശ്രീ. കോട്ടുകാല്‍ സുനില്‍ ,ശ്രീ .ആര്‍നോള്‍ഡ വില്ല്യം എന്നിവരാണ്‌.
                                          കഥ, തിരക്കഥ, സംഭാഷണം
                           വിനോദ് ശാന്തിപുരം, സജു പയറും മൂട്
                                 കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം ലഭിച്ച വൈഷ്ണവി .ബി. പിള്ള ,വിഷ്ണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഞായറാഴ്‌ച, ജനുവരി 29

സാമൂഹിക വിപത്തുകള്‍ക്കെതിരെ വീണ്ടും പുതിയ തെരുവ് നാടകം

 സാമൂഹിക  വിപത്തുകള്‍ക്കെതിരെ വീണ്ടും പുതിയ തെരുവ് നാടകം ഞാന്‍ തയ്യാറാക്കിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മൊബൈല്‍ , ഇന്റര്‍നെറ്റ്‌ , ലഹരി വസ്തുക്കള്‍ ,ബാലവേല ,തീവ്രവാദം തുടങ്ങിയ സാമൂഹിക  വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ തയ്യാറാക്കിയ ഇരുപതു  മിനിറ്റുള്ള നാടകം ഞാനും സജു സാറും ചേര്‍ന്ന് എഴുതുകയും ഞാന്‍ സംവിധാനം ചെയ്യുകയും ചെയ്തു . സ്കൂള്‍  വാര്‍ഷികത്തില്‍  ഇതിന്‍റെ ആദ്യ അവതരണം നടന്നു .എഴുപതു കുട്ടികള്‍  ചേര്‍ന്ന്അവതരിപ്പിക്കുന്ന ഈ ബോധവല്‍ക്കരണ നാടകം ഉടന്‍ തന്നെ സ്കൂളുകളിലും കവലകളിലും അവതരിപ്പിക്കും .