പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ചൊവ്വാഴ്ച, നവംബർ 29

മനസ്സില്‍ ഓര്‍ക്കാന്‍ ഒരു അനുമോദനം

വെയില്‍ ചായും  നേരം സിനിമയ്ക്ക് കിട്ടിയ മൂന്നു അവാര്‍ഡുകള്‍ക്കും സന്തോഷം അര്‍പ്പിച്ചു ബി . ആര്‍ . സി  ബാലരാമപുരം സിനിമയുടെ  അണിയറ ശില്പികളെ പ്രൌഡഗംഭിര  ചടങ്ങില്‍  അനുമോദിച്ചു .വിദ്യാഭ്യസ- ചലച്ചിത്ര -സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റോം  സ്കൂളില്‍ വച്ച്  നടന്ന ചടങ്ങ്  അണിയറ ശില്പികളെ അനുമോദിക്കുന്നതിനും സിനിമ പ്രദര്‍ശനത്തിനും വേദിയായി . മനസ്സില്‍ ഒരു വിങ്ങലായി,സന്തോഷമായി ,സ്നേഹമായി  വെയില്‍ ചായും നേരം പ്രേക്ഷകരെ പിടിച്ചിരുത്തി .നിറഞ്ഞ കയ്യടിയോടെ കൂട്ടുകാര്‍  ഏറ്റെടുത്ത ഈ സിനിമ കൂട്ടുകാരുടെ കണ്ണ് നിറയിച്ചു .  


ഞായറാഴ്‌ച, നവംബർ 20

പുരസ്ക്കാരങ്ങളുടെ നിറവില്‍ വെയില്‍ചായും നേരം


  ബാലരാമപുരം ബി . ആര്‍ . സി നിര്‍മ്മിച്ച വെയില്‍ചായും നേരം എന്ന കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മത്സരത്തില്‍  മുന്ന് സംസ്ഥാന അവാര്‍ഡുകള്‍ .പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തക ബീനാപോള്‍ അധ്യക്ഷ ആയ ജൂറിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത് . മികച്ച രണ്ടാമത്തെ ചലച്ചിത്രം ,മികച്ച തിരക്കഥ ,മികച്ച സംഗീതം എന്നി അവാര്‍ഡുകളാണ് ലഭിച്ചത് .മാത്രമല്ല പ്രദര്‍ശന ഹാളില്‍ ഏറ്റവും കുടുതല്‍ പ്രേക്ഷകരുടെ  മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ .സമ്മേളന വേദിയില്‍ വെയില്‍ചായും നേരം എന്ന സിനിമയെ കുറിച്ച് പ്രമുഖര്‍ എടുത്തു പറയുകയും ചെയ്തു .
                                            അവാര്‍ഡ്‌ദാന ചടങ്ങില്‍  നിന്നും
     അവാര്‍ഡ്‌ വാങ്ങാനായി കോഴിക്കോട് നളന്ദ ഹാളില്‍ എത്തിയപ്പോള്‍ 


ശനിയാഴ്‌ച, നവംബർ 19

പുരസ്ക്കാര നിറവില്‍ ക്യാമറ കണ്ണിലൂടെ ഒരിക്കല്‍ക്കൂടി

 ക്യാമറ കണ്ണിലൂടെ ........................................









സുബിന്‍ രാജ് ഭാവിയിലെ ഒരു വാഗ്ദാനം തന്നെ.ആശംസകള്‍ .................



പാട്ടുകള്‍ എഴുതിയ കോട്ടുകാല്‍ സുനില്‍ സാര്‍ ഇപ്പോഴും കൂടെ ഉള്ളത് ഒരു ശക്തി ആയിരുന്നു. ജയചന്ദ്രന്‍ ക്യാമറ കണ്ണുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു.








ഈ സിനിമയുടെ ചര്‍ച്ചയിലെ സജീവ സാന്നിധ്യം സജു സാറിന് വാക്കുകള്‍ക്ക് അപ്പുറം നന്ദി ..............




                                         അഭിനയ                               മുഹൂര്‍ത്തങ്ങള്‍


                 

                                                                                                                                                                                                  
അഭിനയ
മുഹൂര്‍ത്തങ്ങള്‍


അഭിനയ കലയുടെ ഒരു ഇളം മുറ തമ്പുരാട്ടി തന്നെ വൈഷ്ണവി ഒരു തര്‍ക്കവും ഇല്ല.


ഈ സിനിമ എന്നെ ഏല്‍പ്പിച്ച മന്‍സൂര്‍  സാര്‍ നന്ദി ................






പിന്നണിയില്‍ ഇവര്‍
എന്റെ  ശക്തി ....







ഇതു ഞാന്‍ തന്നെ ..




ഈ ക്യാമറ സഹായികള്‍ വന്നത് എന്റെ ഭാഗ്യം




ഇടയ്ക്ക് ഒരു ചര്‍ച്ച .........





        എന്താ ശരിയായില്ലേ ????







ഈ കിഴവന്‍ ഞാന്‍ തന്നെ ...




ഈ സിനിമയുടെ ചിത്രീകരണത്തിനും, ചര്‍ച്ചക്കും,സഹകരിച്ച ബാലരാമപുരം ബി. ആര്‍ .സിയിലെ ബി.പി.ഒ.  സുരേഷ് ബാബു സാര്‍ ,മന്‍സൂര്‍ സാര്‍ , പ്രേംജിത്ത് സാര്‍ ,ഗ്ലെന്‍ പ്രകാശ്‌ സാര്‍ ,ബിന്ദു ടീച്ചര്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ..................

ഇനി എന്നാണ് അടുത്ത സിനിമ. പ്രതീക്ഷയോടെ!!!!!!!!!!!!!!!!

വ്യാഴാഴ്‌ച, നവംബർ 10

സ്വര്‍ണ നാണയം, ഭാരം ഒരു ടണ്‍!

പെര്‍ത്ത്‌: അമ്പട ഇതും ഒരു സ്വര്‍ണ നാണയമോ?- ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുളള കമ്മട്ടത്തില്‍ അടിച്ചിറക്കിയ ഒരു സ്വര്‍ണ നാണയം കണ്ടാല്‍ ആരായാലും ഇങ്ങനെ ചിന്തിച്ചു പോകും. 1, 000 കിലോഗ്രാം ഭാരം, 80 സെന്റീമീറ്റര്‍ വ്യാസം, 12 സെന്റീമീറ്റര്‍ വീതി എന്നിങ്ങനെ പോകുന്നു വിലയേറിയ മഞ്ഞലോഹത്തില്‍ തീര്‍ത്ത നാണയത്തിന്റെ വിശേഷണങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം എന്ന ബഹുമതിയും ഈ ഭീമന്‍ നാണയം സ്വന്തമാക്കി.

എലിസബത്ത്‌ രാജ്‌ഞിയുടെ ബഹുമാനാര്‍ത്ഥമാണ്‌ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം പിറവികൊണ്ടത്‌. ഇതില്‍ മുദ്രണം ചെയ്‌തിരിക്കുന്ന മൂല്യം 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ്‌. ഇത്‌ ഉരുക്കി സ്വര്‍ണമാക്കിയാല്‍ 57 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിലധികം വില ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍, നാണയം ഉരുക്കുന്നത്‌ നിയമവിരുദ്ധമായതിനാല്‍ ആര്‍ക്കെങ്കിലും അങ്ങനെ ഒരു ബുദ്ധി തോന്നിയാല്‍ ജയിലില്‍ കിടക്കേണ്ടിവരും. ഭീമന്‍ നാണയത്തിന്റെ ഒരു വശത്ത്‌ എലിസബത്ത്‌ രാജ്‌ഞിയുടെ ചിത്രവും മറുഭാഗത്ത്‌ കങ്കാരുവിന്റെ ചിത്രവുമാണ്‌ മുദ്രണം ചെയ്‌തിരിക്കുന്നത്‌.
                                                                                                       മംഗളം പത്രത്തില്‍നിന്നു

ശനിയാഴ്‌ച, നവംബർ 5

ആറു മുതല്‍ അമേരിക്കയില്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്‌

ഡാളസ്‌ : അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ മാസം ആറിന്‌ ഒരു മണിക്കൂര്‍ സമയ വ്യത്യാസം നിലവില്‍ വരും. രാവിലെ രണ്ടു മുതല്‍ ഒരു മണിക്കൂര്‍ പുറകോട്ട്‌ സമയം ക്രമീകരിക്കേണ്ടി വരും. 2011 മാര്‍ച്ച്‌ രണ്ട്‌ മുതല്‍ സമയം ഒരു മണിക്കൂര്‍ കൂട്ടി നിശ്‌ചയിച്ചിരുന്നു. തണുപ്പ്‌ കാലത്തിന്റെ അവസാനം ഒരു മണിക്കൂര്‍ മന്നോട്ടും ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും സമയം ക്രമീകരിക്കുന്ന സംവിധാനം ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്താണ്‌ ഏര്‍പ്പെടുത്തിയത്‌ . വൈദ്യൂതി ഉപയോഗം കുറയ്‌ക്കാണ്‌ സംവിധാനം ഏര്‍പ്പെടുത്തിയത്‌ .
അരിസോണ, ഹവായ്‌, പുര്‍ട്ടൊറിക്കോ, വെര്‍ജിന്‍ ഐലന്റ്‌ എന്നീ സംസ്‌ഥാനങ്ങള്‍ക്ക്‌ സമയ ക്രമീകരണം ബാധകമല്ല.
                                                                                                     - മംഗളം പത്രത്തില്‍ നിന്ന് -

വെള്ളിയാഴ്‌ച, നവംബർ 4

എ.ടി.എമ്മില്‍ നിന്ന്‌ പിന്‍വലിച്ചത്‌ പാമ്പിനെ!

അത്യാവശ്യമായി പണം പിന്‍വലിക്കാന്‍ പോയ ഒരാള്‍ക്ക്‌ എ.ടി.എമ്മില്‍ നിന്ന്‌ ലഭിച്ചത്‌ ഒരു വിഷപ്പാമ്പിനെ! സ്‌പെയിന്‍ കാരനായ ഒരു മധ്യവയസ്‌കനാണ്‌ എ.ടി.എമ്മില്‍ കാശിനു പകരം പാമ്പിനെ കണ്ട്‌ ഭയന്നത്‌.രാവിലെ ജോലിക്ക്‌ പോകുമ്പോഴാണ്‌ അദ്ദേഹം ലോഡിയോയിലെ അലാവയിലുളള എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ കയറിയത്‌. മെഷീനില്‍ നിന്ന്‌ പണത്തിനൊപ്പം ഒരു വിഷപ്പാമ്പു കൂടി പുറത്തേക്ക്‌ വന്നാല്‍ സ്വാഭാവികമായും ആരായാലും ഒന്ന്‌ ഞെട്ടും. അദ്ദേഹവും പരിഭ്രമിച്ചു എങ്കിലും പാമ്പ്‌ കടിയേല്‍ക്കാതെ പണം കൈക്കലാക്കുന്നതില്‍ വിജയിച്ചു.ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ വിളിച്ചറിയിക്കുകയും പോലീസും ബാങ്ക്‌ ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ പാമ്പിനെ മെഷീനില്‍ നിന്ന്‌ പുറത്ത്‌ എത്തിക്കുകയും ചെയ്‌തു. ഏതെങ്കിലും വിരുതര്‍ തമാശയ്‌ക്കായി ഒപ്പിച്ച പണിയായിരിക്കും ഇതെന്നാണ്‌ അധികൃതരുടെ നിഗമനം.