
അത്യാവശ്യമായി പണം പിന്‍വലിക്കാന്‍ പോയ ഒരാള്‍ക്ക് എ.ടി.എമ്മില്‍ നിന്ന്
ലഭിച്ചത് ഒരു വിഷപ്പാമ്പിനെ! സ്‌പെയിന്‍ കാരനായ ഒരു മധ്യവയസ്‌കനാണ്
എ.ടി.എമ്മില്‍ കാശിനു പകരം പാമ്പിനെ കണ്ട് ഭയന്നത്.രാവിലെ
ജോലിക്ക് പോകുമ്പോഴാണ് അദ്ദേഹം ലോഡിയോയിലെ അലാവയിലുളള എ.ടി.എമ്മില്‍
നിന്ന് പണം പിന്‍വലിക്കാന്‍ കയറിയത്. മെഷീനില്‍ നിന്ന് പണത്തിനൊപ്പം
ഒരു വിഷപ്പാമ്പു കൂടി പുറത്തേക്ക് വന്നാല്‍ സ്വാഭാവികമായും ആരായാലും
ഒന്ന് ഞെട്ടും. അദ്ദേഹവും പരിഭ്രമിച്ചു എങ്കിലും പാമ്പ് കടിയേല്‍ക്കാതെ
പണം കൈക്കലാക്കുന്നതില്‍ വിജയിച്ചു.ഉടന്‍ തന്നെ ഇക്കാര്യം
പോലീസില്‍ വിളിച്ചറിയിക്കുകയും പോലീസും ബാങ്ക് ഉദ്യോഗസ്‌ഥരും
ചേര്‍ന്ന് പാമ്പിനെ മെഷീനില്‍ നിന്ന് പുറത്ത് എത്തിക്കുകയും ചെയ്‌തു.
ഏതെങ്കിലും വിരുതര്‍ തമാശയ്‌ക്കായി ഒപ്പിച്ച പണിയായിരിക്കും ഇതെന്നാണ്
അധികൃതരുടെ നിഗമനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ