പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

തിങ്കളാഴ്‌ച, ഒക്‌ടോബർ 31

നൂര്‍ 120, സമോയി 60 വിവാഹിതരായി!


വിവാഹത്തിന്‌ പ്രായം ഒരു പ്രശ്‌നമല്ല. ഇത്തരത്തില്‍ ഉറപ്പിച്ച്‌ ഒരു പ്രസ്‌താവന നടത്താര്‍ കാരണക്കാരന്‍ അസ്സമിലെ കരിംഗഞ്ച്‌ ജില്ലയിലെ അബ്‌ദുള്‍ നൂറാണ്‌. നൂര്‍ തന്റെ 102 ാം വയസ്സില്‍ ഒരു വിവാഹം കഴിച്ചു! അറുപതുകാരിയാണ്‌ ഭാര്യ.

ത്രിപുരയിലെ ഒരു വിവാഹ ദല്ലാളാണ്‌ നൂറിന്റെ നിര്‍ദ്ദേശപ്രകാരം സമോയ്‌ ബീബി എന്ന അറുപതുകാരി വധുവിനെ കണ്ടെത്തിയത്‌. 500 അതിഥികളും 122 കുടുംബാംഗങ്ങളുമാണ്‌ നൂറിന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌. ഇരുവരുടെയും രണ്ടാം വിവാഹമാണിത്‌.

ബ്രിട്ടീഷ്‌ ഭരണകാലത്തെ ഒരു കോണ്‍ട്രാക്‌ടറായിരുന്നു നൂര്‍. തനിക്ക്‌ 120 വയസ്സ്‌ ഉണ്ട്‌. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡില്‍ 116 വയസ്സ്‌ എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്നും വലിയൊരു കുടുംബത്തിന്റെ നായകനായ നൂര്‍ പറയുന്നു. അഞ്ച്‌ മക്കളാണ്‌ നൂറിന്‌. ഇതില്‍ മൂത്തയാള്‍ മകളാണ്‌. ഇവര്‍ക്ക്‌ 79 വയസ്സുണ്ട്‌ - രണ്ടാനമ്മയെക്കാള്‍ 19 വയസ്സ്‌ കൂടുതല്‍!

എണ്‍പതാം വയസ്സിലാണ്‌ നൂറിന്റെ ആദ്യ ഭാര്യ മരിച്ചത്‌. അതുകഴിഞ്ഞ്‌ 40 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്‌ രണ്ടാം വിവാഹം നടക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: