പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

വ്യാഴാഴ്‌ച, നവംബർ 10

സ്വര്‍ണ നാണയം, ഭാരം ഒരു ടണ്‍!

പെര്‍ത്ത്‌: അമ്പട ഇതും ഒരു സ്വര്‍ണ നാണയമോ?- ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുളള കമ്മട്ടത്തില്‍ അടിച്ചിറക്കിയ ഒരു സ്വര്‍ണ നാണയം കണ്ടാല്‍ ആരായാലും ഇങ്ങനെ ചിന്തിച്ചു പോകും. 1, 000 കിലോഗ്രാം ഭാരം, 80 സെന്റീമീറ്റര്‍ വ്യാസം, 12 സെന്റീമീറ്റര്‍ വീതി എന്നിങ്ങനെ പോകുന്നു വിലയേറിയ മഞ്ഞലോഹത്തില്‍ തീര്‍ത്ത നാണയത്തിന്റെ വിശേഷണങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം എന്ന ബഹുമതിയും ഈ ഭീമന്‍ നാണയം സ്വന്തമാക്കി.

എലിസബത്ത്‌ രാജ്‌ഞിയുടെ ബഹുമാനാര്‍ത്ഥമാണ്‌ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം പിറവികൊണ്ടത്‌. ഇതില്‍ മുദ്രണം ചെയ്‌തിരിക്കുന്ന മൂല്യം 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ്‌. ഇത്‌ ഉരുക്കി സ്വര്‍ണമാക്കിയാല്‍ 57 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിലധികം വില ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍, നാണയം ഉരുക്കുന്നത്‌ നിയമവിരുദ്ധമായതിനാല്‍ ആര്‍ക്കെങ്കിലും അങ്ങനെ ഒരു ബുദ്ധി തോന്നിയാല്‍ ജയിലില്‍ കിടക്കേണ്ടിവരും. ഭീമന്‍ നാണയത്തിന്റെ ഒരു വശത്ത്‌ എലിസബത്ത്‌ രാജ്‌ഞിയുടെ ചിത്രവും മറുഭാഗത്ത്‌ കങ്കാരുവിന്റെ ചിത്രവുമാണ്‌ മുദ്രണം ചെയ്‌തിരിക്കുന്നത്‌.
                                                                                                       മംഗളം പത്രത്തില്‍നിന്നു

അഭിപ്രായങ്ങളൊന്നുമില്ല: