പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ചൊവ്വാഴ്ച, ഒക്‌ടോബർ 25

ടാജ്‌മഹല്‍ തിന്നാന്‍ കൊളളാം!


പ്രണയ കുടീരമായ ടാജ്‌മഹലിന്റെ പണി പൂര്‍ത്തിയാക്കുന്നതിന്‌ 20.000 തൊഴിലാളികളുടെയും 1.000 ആനകളുടെയും 22 വര്‍ഷത്തെ കഠിനാധ്വാനം വേണ്ടി വന്നു. എന്നാല്‍, പ്രൂഡന്റ്‌ സ്‌റ്റൈറ്റ്‌ എന്ന ബ്രിട്ടീഷ്‌ ഫുഡ്‌ ആര്‍ട്ടിസ്‌റ്റ് ടാജ്‌ നിര്‍മ്മിച്ചത്‌ അഞ്ച്‌ ദിവസം മാത്രമെടുത്താണ്‌-ഈ ടാജ്‌ വെണ്ണക്കല്ലു കൊണ്ടല്ല ഇന്ത്യന്‍ കറിക്കൂട്ടുകള്‍ കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ മാത്രം!

'പര്‍പ്പടക കൊട്ടാരം' എന്ന പേരില്‍ പ്രസിദ്ധി നേടിയ ഈ ടാജ്‌ ആഹാരയോഗ്യമായ ഏറ്റവും വലിയ ടാജ്‌ മാതൃക എന്ന ബഹുമതിയും സ്വന്തമാക്കി. 3റ്റ10റ്റ5അടിയുളള മാതൃക നിര്‍മ്മിക്കുന്നതിന്‌ സ്‌റ്റൈറ്റിന്‌ അഞ്ച്‌ ദിവസവും ഏഴ്‌ മണിക്കൂറും 30 മിനിറ്റും വേണ്ടിവന്നു. ഇതിനായി രണ്ട്‌ പൗണ്ടോളം പുലാവ്‌ അരിക്ക്‌ പുറമെ 18 പാക്കറ്റ്‌ പര്‍പ്പടകം, 10 ജാര്‍ മാങ്ങ ചട്‌നി, 30 പച്ചമുളക്‌ തുടങ്ങിയവയും ഉപയോഗിച്ചു.

അഹമ്മദാബാദ്‌ സ്വദേശിയായ ഷെയ്‌ക്ക് സലിംഭായി എന്നയാളും ടാജിന്റെ വ്യത്യസ്‌തമായ മാതൃക നിര്‍മ്മിച്ച്‌ ശ്രദ്ധേയനായിരിക്കുകയാണ്‌. 75, 000 തീപ്പെട്ടിക്കൊളളികള്‍ ഉപയോഗിച്ചാണ്‌ സലിംഭായി ടാജ്‌ നിര്‍മ്മിച്ചത്‌. ഇതിനായി ഒരു വര്‍ഷവും 19 ദിവസവുമാണ്‌ ചെലവഴിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല: