പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ചൊവ്വാഴ്ച, ഒക്‌ടോബർ 11

ലാലിനെതിരെ റിട്ട.ബ്രിഗേഡിയര്‍

മോഹന്‍ലാലിന്റെ ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയെ ചൊല്ലി വീണ്ടും വിവാദമുയരുന്നു. ലാല്‍ സൈനിക ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്‌തു എന്ന്‌ ചൂണ്ടിക്കാട്ടി ഒരു റിട്ട. ബ്രിഗേഡിയറാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്‌ യുവാക്കളെ ആകര്‍ഷിക്കുന്നതിനാണ്‌ ലാലിന്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‍കിയത്‌. എന്നാല്‍, തന്റെ പദവിക്ക്‌ ചേരാത്ത രീതിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ലാല്‍ സൈനിക വേഷം ദുരുപയോഗം ചെയ്‌തു എന്ന്‌ റിട്ട. ബ്രിഗേഡിയര്‍ സി.പി ജോഷി പ്രതിരോധമന്ത്രാലയത്തിന്‌ പരാതി നല്‍കിയിരിക്കുകയാണ്‌
. മോഹന്‍ലാലും അമിതാഭ്‌ ബച്ചനും പ്രത്യക്ഷപ്പെട്ട ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്റെ പരസ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പരാതി. 2010 ല്‍ പുറത്തിറങ്ങിയ പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന്‌ മോഹന്‍ലാല്‍ 50 ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്‌തിരുന്നു.
മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയ അവസരത്തില്‍ സുകുമാര്‍ അഴീക്കോടും ലാലിന്റെ പദവിക്കെതിരെ പരസ്യമായി രംഗത്ത്‌ എത്തിയിരുന്നു. ലാലിന്റെ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി തിരിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാഷ്‌ട്രപതിയോട്‌ ശുപാര്‍ശ ചെയ്യണമെന്നായിരുന്നു സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടിരുന്നത്‌.
                                                                                 -മംഗളം പത്രത്തില്‍ നിന്ന് -   

അഭിപ്രായങ്ങളൊന്നുമില്ല: