പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

തിങ്കളാഴ്‌ച, ഒക്‌ടോബർ 10

വിജയിച്ചാല്‍ കുഞ്ഞ്‌ സമ്മാനം

ഫ്‌ളാറ്റും സ്വര്‍ണവുമൊക്കെയാണ്‌ മലയാളം ചാനലുകള്‍ റിയാലിറ്റി ഷോ വിജയികള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌ . ചിലര്‍ക്ക്‌ വിദേശയാത്രയും തരപ്പെട്ടാലായി. എന്നാല്‍ കാനഡയിലെ ഒരു റേഡിയോ സ്‌റ്റേഷന്റെ വാഗ്‌ദാനം അഭിനന്ദനവും വിമര്‍ശനവും വിളിച്ചുവരുത്തിക്കഴിഞ്ഞു. വാഗ്‌ദാനത്തെക്കാളേറെ പരസ്യമാണ്‌ ആളുകളുടെ നെറ്റിചുളിക്കുന്നത്‌ . 'വിജയിക്കൂ കുഞ്ഞിനെ നേടൂ' എന്നാണ്‌ തലക്കെട്ട്‌
. ഒട്ടാവയിലെ ഹോട്ട്‌ 89.9 സ്‌റ്റേഷന്റെ റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ ഏകദേശം 16 ലക്ഷം രൂപയുടെ വന്ധ്യതാ നിവാരണ ചികിത്സയാകും വിജയികള്‍ക്ക്‌ ലഭിക്കുക. നാനൂറ്‌ പേരാണ്‌ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്‌ . ഇവരില്‍ കാന്‍സര്‍ രോഗികള്‍ പോലും ഉണ്ടായിരുന്നു. അഞ്ചു ദമ്പതികളാണ്‌ അവസാന റൗണ്ടിലുള്ളത്‌ . എന്തുകൊണ്ട്‌ തങ്ങള്‍ വിജയിക്കണം എന്ന്‌ വിധികര്‍ത്താക്കളെ ബോധ്യപ്പെടുത്തുകയാണ്‌ ഇനി ഇവരുടെ ചുമതല. ശ്രോതാക്കള്‍ക്കും വിധിനിര്‍ണയത്തില്‍ പങ്കാളികളാകാം. പണമില്ലാത്തതു മൂലം ഭാവിതലമുറയ്‌ക്കായി കൂടുതല്‍ കാത്തിരിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഒരു മത്സരാര്‍ത്ഥി വോട്ടുതേടുന്നത്‌ .





അഭിപ്രായങ്ങളൊന്നുമില്ല: