പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

വ്യാഴാഴ്‌ച, ഒക്‌ടോബർ 13

ശ്വാസത്തില്‍ നിന്ന്‌ വൈദ്യുതി!


ഈ തലക്കെട്ട്‌ വായിക്കുമ്പോഴാകും താങ്കള്‍ ഒരിക്കല്‍ കൂടി ശ്വാസോച്‌ഛ്വസം നടത്തുന്നത്‌ ശ്രദ്ധിക്കുക. എന്നാല്‍ ശ്വാസന പ്രക്രിയയിലെ ഊര്‍ജ സാധ്യതകളാണ്‌ ഗവേഷകര്‍ ശ്രദ്ധിച്ചത്‌ . ജീവന്‍ നിലനില്‍ക്കുന്നിടത്തോളം നടക്കുന്ന ശ്വാസോച്‌ഛ്വാസത്തിലൂടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക്‌ വൈദ്യുതി കണ്ടെത്താമെന്നാണ്‌ Wisconsin-Madison സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്‌ . മൂക്കിലെ വായുപ്രവാഹത്തിന്റെ പരമാവധി വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററില്‍ താഴെയാണ്‌ . എന്നാല്‍ മുഖത്ത്‌ ചെറിയ ഉപകരണം ഘടിപ്പിച്ച്‌ മൈക്രോവാട്ട്‌ കണക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ്‌ നീക്കം.
പാസ്‌റ്റിക്കില്‍ നിര്‍മ്മിച്ച മൈക്രോബല്‍റ്റിനെയാണ്‌ വൈദ്യുതി ഉത്‌പാദനത്തിന്‌ ആശ്രയിക്കുക. നേരിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ polyvinylidene fluoride (PVDF) പുറപ്പെടുവിക്കുന്ന വൈദ്യുതിയെയാകും ആശ്രയിക്കുക. മനുഷ്യ ശരീരത്തിലെ ഊര്‍ജ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന പ്രൊഫ. സുഡോംഗ്‌ വാങ്‌ വ്യക്‌തമാക്കി. നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ഗവേഷണമാണ്‌ മുന്നേറുന്നത്‌ .ഏറെ ഗൗരവത്തോടെയാണ്‌ ഇവര്‍ ഗവേഷണത്തെ കാണുന്നത്‌ . ശരീരത്തില്‍ ഘടിപ്പിക്കുന്ന ചെറിയ ഉപകരണങ്ങള്‍ക്ക്‌ ആവശ്യമായ വൈദ്യുതി ഉത്‌പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. പേസ്‌മേക്കര്‍, രക്‌തസമ്മര്‍ദ്ദം- പ്രമേഹം എന്നിവ അറിയാനുളള ഉപകരണങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഇത്തരം വൈദ്യുതി അനുഗ്രമാകുമത്രേ. മനുഷ്യന്‌ ജീവനുളളടത്തോളം സമയം ശ്വാസമെടുക്കുന്നതിനാല്‍ ഊര്‍ജ പ്രതിസന്ധി ഉണ്ടാകുകയുമില്ല. ശ്വാസമെടുക്കുന്നതിലെ ശ്രദ്ധ താങ്കള്‍ ഇപ്പോള്‍ വിട്ടുകളഞ്ഞുകാണും. എന്നാല്‍ ശാസ്‌ത്രജ്‌ഞര്‍ മറക്കുന്നില്ല.
                                                                                     - മംഗളം പത്രത്തില്‍ നിന്ന് -

അഭിപ്രായങ്ങളൊന്നുമില്ല: