ചെറുപ്പത്തിലേ വാര്‍ദ്ധക്യം ബാധിക്കുമോ? അതും വളരെ ചുരുങ്ങിയ
ദിവസങ്ങള്‍കൊണ്ട്? അങ്ങനെ സംഭവിക്കുമെന്നാണ് വിയറ്റ്‌നാംകാരിയായ
ന്യൂയന്‍ തിഫുങിന്റെ അനുഭവം പറഞ്ഞുതരുന്നത്. 26 കാരിയായ ന്യൂയന്‍ മൂന്ന്
വര്‍ഷം മുമ്പ് ദിവസങ്ങള്‍കൊണ്ടാണ് 50 വയസ്സുളള വൃദ്ധയായത്!
വിയറ്റ്‌നാമിലെ മേകോങ്ങ് പ്രവിശ്യക്കാരിയായ ന്യൂയന്‍ 2008 ല്‍ ആണ് അത്ഭുതകരമായ വയസ്സാകല്‍ പ്രതിഭാസത്തിന് വിധേയയായത്. അന്ന് 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ന്യൂയന്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഒരു വൃദ്ധയുടെ മട്ടിലായത്. കുഴിയിലാണ്ട കണ്ണുകളും ചുക്കിച്ചുളിഞ്ഞ തൊലിയുമായി ന്യൂയന്‍ ഇപ്പോള്‍ ഒരു പടുവൃദ്ധയുടെ മട്ടിലാണ് ജീവിക്കുന്നത്.
എന്താണ് ന്യൂയന്റെ അകാല വാര്‍ദ്ധക്യത്തിനു പിന്നിലെന്ന് ഡോക്‌ടര്‍മാര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, തനിക്ക് സീ ഫുഡിന്റെ അലര്‍ജിയാണെന്നാണ് ന്യൂയന്‍ വിശ്വസിക്കുന്നത്. എന്തായാലും ന്യൂയന്റെ ശാരീരികാവസ്‌ഥയെ കുറിച്ച് പഠനങ്ങള്‍ തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ