പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

വ്യാഴാഴ്‌ച, ഒക്‌ടോബർ 13

ചോക്ലേറ്റ്‌ കഴിക്കൂ പക്ഷാഘാതം അകറ്റൂ

ചോക്ലേറ്റ്‌ പ്രിയരായ സ്‌ത്രീകള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ചോക്ലേറ്റ്‌ സ്‌ത്രീകളിലെ പക്ഷാഘാത സാധ്യത കുറയ്‌ക്കുമെന്നു പഠനം. ചോക്ലേറ്റ്‌ കഴിക്കാത്ത സ്‌ത്രീകളെ അപേക്ഷിച്ച്‌ എല്ലാ ആഴ്‌ചയിലും കുറഞ്ഞ അളവില്‍ ചോക്ലേറ്റ്‌ കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ പക്ഷാഘാത സാധ്യത കുറവാണെന്ന്‌ സ്വീഡിഷ്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. സ്‌റ്റോക്‌ഹോമിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എണ്‍വയോണ്‍മെന്റല്‍ മെഡിസിനിലെ ശാസ്‌ത്രജ്‌ഞരാണ്‌ പഠനം നടത്തിയത്‌.
തലച്ചോറിലെ രക്‌തസ്രാവംമൂലം തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം തടസപ്പെടുന്നതുമൂലവും സംഭവിക്കുന്ന പക്ഷാഘാത സാധ്യത കുറയ്‌ക്കാന്‍ ചോക്ലേറ്റ്‌ സഹായിക്കുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ സൂസന്ന ലാര്‍സണ്‍ പറഞ്ഞു. പക്ഷാഘാത സാധ്യത കുറയ്‌ക്കാന്‍ ആഴ്‌ചയില്‍ ഭക്ഷണത്തില്‍ 66.5 ഗ്രാം ചോക്ലേറ്റ്‌ ഉള്‍പ്പെടുത്താനാണ്‌ ഇവരുടെ നിര്‍ദേശം. അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളജി ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
                                                            

അഭിപ്രായങ്ങളൊന്നുമില്ല: