പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

വെള്ളിയാഴ്‌ച, ഒക്‌ടോബർ 7

പാക്കേജ് വന്നിട്ടും രക്ഷയില്ല; കലാഅധ്യാപകര്‍ വംശനാശത്തിന്റെ വക്കില്‍

തിരുവനന്തപുരം: പാക്കേജിലൂടെ മുഖ്യധാര അധ്യാപകരുടെ പ്രശ്‌നം ഒരുവിധം പരിഹാരത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ കലാ അധ്യാപകരോടുളള അവഗണന തുടരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പാക്കേജിലൂം പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പരാതി. ഇരുപതോളം വര്‍ഷമായി കല, പ്രവൃത്തി പരിചയ അധ്യാപക തസ്തികകളില്‍ നിയമനം നടക്കുന്നില്ല. പത്ത് വര്‍ഷം മുമ്പ് ഈ തസ്തികകളില്‍ 6000 ഓളം അധ്യാപകര്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആകെയുള്ളത് 3000 ഓളം പേര്‍ മാത്രം. 25 വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നടന്നത്. നിലവിലുള്ള കല, പ്രവൃത്തി പരിചയ അധ്യാപകര്‍ വിരമിക്കുകയൊ, മരിക്കുകയൊ ചെയ്താല്‍ ആ തസ്തികയും ഇല്ലാതാകുമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. പടിപടിയായി സ്‌കൂളുകളില്‍ നിന്ന് സംഗീതം, ചിത്രകല, നൃത്തം, പ്രവൃത്തിപരിചയം എന്നിങ്ങനെയുള്ള അധ്യാപകര്‍ പടിയിറങ്ങുകയാണ്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായെങ്കിലും കലാ അധ്യാപകരെ സംരക്ഷിക്കണമെന്നതാണ് അവരുടെ ആവശ്യം. ഈ വിഭാഗം അധ്യാപകരെ പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍ എന്ന പദവിയില്‍നിന്നുമാറ്റി മറ്റ് വിഷയങ്ങളിലേതുപോലെ മുഴുവന്‍ സമയം തസ്തിക അനുവദിക്കുക, കരിക്കുലം കമ്മിറ്റിയില്‍ കലാ അധ്യപക പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ടി.ടി.ഐ , ഡയറ്റ് എന്നിവിടങ്ങളിലും കലാ അധ്യാപകരെ നിയമിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ സര്‍ക്കാരിന് നിവേദനം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല: