വെയില് ചായും നേരം സിനിമയ്ക്ക് കിട്ടിയ മൂന്നു അവാര്‍ഡുകള്‍ക്കും സന്തോഷം അര്‍പ്പിച്ചു ബി . ആര് . സി ബാലരാമപുരം സിനിമയുടെ അണിയറ ശില്പികളെ പ്രൌഡഗംഭിര ചടങ്ങില്‍ അനുമോദിച്ചു .വിദ്യാഭ്യസ- ചലച്ചിത്ര -സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോം സ്കൂളില്‍ വച്ച് നടന്ന ചടങ്ങ് അണിയറ ശില്പികളെ അനുമോദിക്കുന്നതിനും സിനിമ പ്രദര്‍ശനത്തിനും വേദിയായി . മനസ്സില്‍ ഒരു വിങ്ങലായി,സന്തോഷമായി ,സ്നേഹമായി വെയില് ചായും നേരം പ്രേക്ഷകരെ പിടിച്ചിരുത്തി .നിറഞ്ഞ കയ്യടിയോടെ കൂട്ടുകാര്‍ ഏറ്റെടുത്ത ഈ സിനിമ കൂട്ടുകാരുടെ കണ്ണ് നിറയിച്ചു .
1 അഭിപ്രായം:
സിനിമ ചെയ്യുനത് അറിഞ്ഞു .നിറയെ പുരസ്കാരങ്ങളും നിറഞ്ഞ സദസ്സില്‍ കയ്യടിയും കിട്ടട്ടെ .ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ