പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ചൊവ്വാഴ്ച, സെപ്റ്റംബർ 27

ലഹരിക്കെതിരെ തെരുവ് നാടകം

സ്കൂളില്‍ ഞാന്‍ ഏറ്റെടുത്ത ആദ്യ സംരംഭമായിരുന്നു ലഹരിക്കെതിരെ എന്ന
തെരുവ് നാടകം.ഈ പ്രവര്‍ത്തനത്തിന് എനിക്ക് ഊര്‍ജ്ജം പകര്‍ന്നത് സജു
സാര്‍ ആയിരിന്നു.ഇതിന്റെ ഭാഗമായി  കുട്ടികളുമായി സ്കൂളിന്റെ പരിസരത്ത് ഒരു
സര്‍വേ നടത്തി.കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍
ഒരു ബോധവല്‍ക്കരണം നടത്താംഎന്ന് തീരുമാനിച്ചു . അങ്ങനെ ഞാനും സജു
സാറും ചേര്‍ന്ന് ലഹരിക്കെതിരെ എന്ന തെരുവ് നാടകത്തിന്റെ രചന
നിര്‍വ്വഹിച്ചു .തുടര്‍ന്ന്  ഞാന്‍ നാടകം സംവിധാനം ചെയ്തു.
                                  കുട്ടികളുമായി വിവിധ സ്കൂളുകളിലും തെരുവുകളിലുംനാടകം
അവതരിപ്പിച്ചു. വളരെ അധികം അനുമോദനങ്ങള്‍ ലഭിച്ച ഈ പ്രവര്‍ത്തനത്തെ
ബാലരാമപുരം ബി . ആര്‍ . സി
പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മറ്റി
വിഴിഞ്ഞം പഞ്ചായത്ത്
ശാന്തിപുരം കുടുംബശ്രീ
ശ്രീ ചിത്ര റീജണല്‍കാന്‍സര്‍ സെന്റര്‍ ,
ഗീതാഞ്ജലി സാംസ്ക്കാരിക സമിതി
വിവിധ സ്കൂളുകള്‍
തുടങ്ങി പലരും അനുമോദിച്ചു . കൂടാതെ ഗാന്ധി സ്മാരക നിധിയുടെ ആദ്യ ലഹരി
വിരുദ്ധ അവാര്‍ഡ്‌ ഞങ്ങള്‍ക്ക് ലഭിച്ചു .കൂടാതെ  റീജണല്‍കാന്‍സര്‍ സെന്റര്‍ ഈ  നാടകത്തിനു പുരസ്ക്കാരം നല്‍കി. 






ബാലരാമപുരം എ . ഇ  .ഒ  
ശ്രീമതി. പത്മകുമാരി തങ്കച്ചിയില്‍  
നിന്ന് പുരസ്ക്കാരം ഏറ്റു വാങ്ങുന്നു





                       ബി . പി .ഒ
        സുരേഷ് ബാബു സാറിനൊപ്പം











ബാലരാമപുരം എ . ഇ  .ഒ  
ശ്രീമതി. പത്മകുമാരി തങ്കച്ചിയില്‍ 
 നിന്ന് സജു സാര്‍ പുരസ്ക്കാരം
ഏറ്റു വാങ്ങുന്നു




             ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറില്‍ 
            നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു










        എ .സി .വി ന്യൂസ്‌  ടീമിനൊപ്പം












                                    നാടകത്തില്‍  നിന്ന്












  നാടകത്തില്‍  നിന്ന്










                            നാടകത്തില്‍  നിന്ന്

ഞായറാഴ്‌ച, സെപ്റ്റംബർ 25

മനോഹര ഗാനം

  
                                      വെയില്‍ ചായും നേരം സിനിമയുടെ ഒരു പാട്ട് സീന്‍ 

 ഗാനരചന : കോട്ടുകാല്‍ സുനില്‍ 
സംഗീതം  : വിന്‍സ്റ്റെന്‍ ജെനിഫെര്‍
ശബ്ദ മിശ്രണം :സുജേഷ് മിത്ര 
ആലാപനം : ജിജിന്‍ .എ .വില്ല്യംസ്
എഡിറ്റിംഗ് :വിനോദ് കാരക്കോണം 
ക്യാമറ       : കല്ലിയൂര്‍ ജയചന്ദ്രന്‍ 
ആശയം  : സജു പയരുമൂട് 
സംവിധാനം :വിനോദ് ശാന്തിപുരം 

ശനിയാഴ്‌ച, സെപ്റ്റംബർ 24

പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളില്‍ എത്തിക്കാന്‍ ഒരു എളിയ ശ്രമം

                          
പഠന പ്രവര്‍ത്തനമായി ക്ലാസ്സ്‌ മുറികളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു
ഡോക്യുമെന്ററി ഞാനും സജു സാറും  ചേര്‍ന്ന് തയ്യാറാക്കി .എന്റെ അധ്യാപന ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം.കുറച്ചു കുട്ടികളില്‍ എങ്കിലും പരിസ്ഥിതി ബോധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ എന്റെ ഈ ശ്രമം വിജയിച്ചു.

വ്യാഴാഴ്‌ച, സെപ്റ്റംബർ 22

സിനിമ ചിത്രീകരണ നിമിഷങ്ങള്‍ ക്യാമറ കണ്ണിലൂടെ ........................................

 ക്യാമറ കണ്ണിലൂടെ ........................................









സുബിന്‍ രാജ് ഭാവിയിലെ ഒരു വാഗ്ദാനം തന്നെ.ആശംസകള്‍ .................



പാട്ടുകള്‍ എഴുതിയ കോട്ടുകാല്‍ സുനില്‍ സാര്‍ ഇപ്പോഴും കൂടെ ഉള്ളത് ഒരു ശക്തി ആയിരുന്നു. ജയചന്ദ്രന്‍ ക്യാമറ കണ്ണുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു.








ഈ സിനിമയുടെ ചര്‍ച്ചയിലെ സജീവ സാന്നിധ്യം സജു സാറിന് വാക്കുകള്‍ക്ക് അപ്പുറം നന്ദി ..............




                                         അഭിനയ                               മുഹൂര്‍ത്തങ്ങള്‍


                 

                                                                                                                                                                                                  
അഭിനയ
മുഹൂര്‍ത്തങ്ങള്‍


അഭിനയ കലയുടെ ഒരു ഇളം മുറ തമ്പുരാട്ടി തന്നെ വൈഷ്ണവി ഒരു തര്‍ക്കവും ഇല്ല.


ഈ സിനിമ എന്നെ ഏല്‍പ്പിച്ച മന്‍സൂര്‍  സാര്‍ നന്ദി ................






പിന്നണിയില്‍ ഇവര്‍
എന്റെ ശക്തി ....







ഇതു ഞാന്‍ തന്നെ ..




ഈ ക്യാമറ സഹായികള്‍ വന്നത് എന്റെ ഭാഗ്യം




ഇടയ്ക്ക് ഒരു ചര്‍ച്ച .........





        എന്താ ശരിയായില്ലേ ????








ഈ കിഴവന്‍ ഞാന്‍ തന്നെ ...




ഈ സിനിമയുടെ ചിത്രീകരണത്തിനും, ചര്‍ച്ചക്കും,സഹകരിച്ച ബാലരാമപുരം ബി. ആര്‍ .സിയിലെ ബി.പി.ഒ.  സുരേഷ് ബാബു സാര്‍ ,മന്‍സൂര്‍ സാര്‍ , പ്രേംജിത്ത് സാര്‍ ,ഗ്ലെന്‍ പ്രകാശ്‌ സാര്‍ ,ബിന്ദു ടീച്ചര്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ..................

ഇനി എന്നാണ് അടുത്ത സിനിമ. പ്രതീക്ഷയോടെ!!!!!!!!!!!!!!!!
കൂട്ടായ്മയുടെ വിജയം .....................
ബാലരാമപുരം ബി.ആര്‍ .സിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വെയില്‍ ചായും നേരം എന്ന സിനിമയുടെ  പിന്നില്‍ എനിക്ക് ശക്തി പകര്‍ന്ന എല്ലാപേര്‍ക്കും ഒരായിരം നന്ദി.............

പ്ലാസ്റ്റിക് ദേശിയ പതാക നിരോധിക്കാന്‍ ഉത്തരവിട്ടു






ചരിത്ര നിമിഷം ..........

പ്ലാസ്റ്റിക്‌ ദേശിയപതാകയുടെ വില്പന നിരോധിക്കാന്‍ ബഹു: മുഖ്യമന്ത്രി ഞങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിട്ടു.ഒരു ചരിത്ര അധ്യാപകന്‍ എന്ന നിലയില്‍ ഈ ഉദ്യമത്തില്‍ പങ്കാളി ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു

Gardan inaguration

മരുതൂര്‍ക്കോണം   പി.റ്റി.എം.വി.എച്ച് .എസ് .എസ്സിലെ   പൂന്തോട്ടം ഉദ്ഘാടനം ബഹു :മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നിര്‍വ്വഹിക്കുന്നു.വിനോദ് ശാന്തിപുരം ,സജു പയരുമൂട് സമീപം